പഠനോത്സവം

Wednesday 18 March 2026 1:44 AM IST
പല്ലാവൂർ ഗവ. എൽ.പി.സ്‌കൂൾ 20 വർഷമായി നടത്തി വരുന്ന സോഷ്യൽ ഓഡിറ്റിന് കൂടല്ലൂരിൽ തുടക്കം കുറിച്ചപ്പോൾ.

കൊല്ലങ്കോട്: പഠനമുറിയിൽ കുട്ടികൾ നേടിയ പഠനനേട്ടങ്ങൾ പൊതുസമൂഹവുമായി പങ്കുവെയ്ക്കാനും രക്ഷിതാക്കളും വിദ്യാലയവും തമ്മിലുള്ള സാമൂഹ്യ ബന്ധം ഊട്ടിയുറപ്പിക്കാനുമായി പല്ലാവൂർ ഗവ. എൽ.പി.സ്‌കൂൾ 20 വർഷമായി നടത്തി വരുന്ന സോഷ്യൽ ഓഡിറ്റിന് കൂടല്ലൂരിൽ തുടക്കം കുറിച്ചു. പഠനോത്സവങ്ങളുടെ ഉദ്ഘാടനം അദ്ധ്യാപക പുരസ്‌കാര ജേതാവും സ്‌കൂൾ വികസന സമിതി ചെയർമാനുമായ എ.ഹാറൂൺ നിർവ്വഹിച്ചു. എസ്.എം.സി ചെയർപേഴ്സൺ ആർ.ദിവ്യ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ടി.ഇ.ഷൈമ, ജില്ലാ ഗ്രന്ഥശാലാ കൗൺസിൽ വൈസ് പ്രസിഡന്റ് കെ.എസ്.ലക്ഷ്മണൻ, കെ.മോഹനൻ, ടി.വി.പ്രമീള, എം.ടിന്റു, രതിക എന്നിവർ സംസാരിച്ചു.