നിയമിച്ചു

Wednesday 18 March 2026 1:50 AM IST
election

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയുടെ ചുമതലയുള്ള ഒബ്സർവർമാരുടെ സഹായത്തിനായി ലെയ്സൺ ഓഫീസർമാരേയും മറ്റ് ജീവനക്കാരെയും നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി ഉത്തരവിറക്കി. ഒമ്പത് ലെയ്സൺ ഓഫീസർമാരെയാണ് നിയോഗിച്ചത്. നോഡൽ ഓഫീസറായ എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ ആനന്ദ് എസ്.കുമാറിനാണ് ഏകോപന ചുമതല. വടക്കഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയായ ടി.എസ്.അബിനാണ് അസിസ്റ്റന്റ് നോഡൽ ഓഫീസർ. ഉദ്യോഗസ്ഥർ ജനറൽ/എക്സ്‌പെൻഡിച്ചർ/പോലീസ് ഒബ്സർവർമാരുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുക.