'ജനപ്രതിനിധിയായി തുടരണമെന്ന വാദത്തിൽ കഴമ്പില്ല' തൊണ്ടിമുതൽ കേസിൽ ഹൈക്കോടതി

Wednesday 18 March 2026 12:09 AM IST

കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആന്റണി രാജുവിനെതിരായ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധി മരവിപ്പിക്കണമെങ്കിൽ വെറുതേ വിടാനുള്ള വ്യക്തമായ സാദ്ധ്യത തന്നെ വേണമെന്ന് ഹൈക്കോടതി. വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.

തെളിവുകളെല്ലാം ഈ ഘട്ടത്തിൽ പരിശോധിച്ചു വിലയിരുത്താനാകില്ല. നിയമസഭയുടെ കാലാവധി അവസാനിക്കാറായി. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി. മണ്ഡലത്തിന്റെ അവകാശങ്ങൾക്കായി ജനപ്രതിനിധിയായി തുടരണമെന്ന ഹർജിക്കാരന്റെ വാദത്തിൽ കഴമ്പില്ല.

നിയമപരമായ നടപടികളിലൂടെയാണ് ശിക്ഷ വിധിച്ചത്. അതിനാൽ, മറ്റു പൗരന്മാർക്കുള്ള എല്ലാ അവകാശങ്ങളും അനുഭവിക്കാനാകില്ല. തിരുവനന്തപുരം സെഷൻസ് കോടതിയിലുള്ള അപ്പീലിന് ഈ നിരീക്ഷണങ്ങൾ ബാധകമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

എം.എൽ.എ ആയി തുടരേണ്ടത് മണ്ഡലത്തിന്റെ കൂടി അവകാശമാണെന്നും കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചാലേ തുടർന്ന് മത്സരിക്കാനാകൂവെന്നും ആന്റണി രാജു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സെഷൻസ് കോടതിയിലെ വിചാരണയിൽ കുറ്റവിമുക്തനാക്കാൻ 50 ശതമാനം സാദ്ധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ വിധി മരവിപ്പിക്കാനുള്ള അർഹതയുണ്ട്. കുറ്റക്കാരനായി തുടരുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്നും വാദിച്ചു.

ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വിധികൂടിയായതിനാൽ ആന്റണി രാജുവിന് ഇനി സുപ്രീംകോടതിയിൽ മാത്രമേ അപ്പീൽ നൽകാനാകൂ.

ധാ​ർ​മ്മി​ക​ത​ ​ഓ​ർ​മ്മി​പ്പി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​തൊ​ണ്ടി​മു​ത​ൽ​ ​കേ​സി​ൽ​ ​ആ​ന്റ​ണി​ ​രാ​ജു​വി​ന്റെ​ ​ഹ​ർ​ജി​ ​ത​ള്ളി​യ​ ​ഉ​ത്ത​ര​വി​ൽ​ ​രാ​ഷ്ട്രീ​യ​ ​ധാ​ർ​മ്മി​ക​ത​ ​ഓ​ർ​മ്മി​പ്പി​ച്ച് ​ഹൈ​ക്കോ​ട​തി.​ ​ക്രി​മി​ന​ൽ​ ​കേ​സി​ൽ​ ​മു​ൻ​ ​എം.​പി​യും​ ​ക്രി​ക്ക​റ്റ് ​താ​ര​വു​മാ​യ​ ​ന​വ്ജ്യോ​ത് ​സിം​ഗ് ​സി​ദ്ദു​ ​കു​റ്റ​ക്കാ​ര​നെ​ന്നു​ ​ക​ണ്ടെ​ത്തി​യ​ ​വി​ധി​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​ ​ഉ​ത്ത​ര​വി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​ആ​ന്റ​ണി​ ​രാ​ജു​ ​വാ​ദി​ച്ച​ത്. എ​ന്നാ​ൽ​ ​സി​ദ്ദു​ ​ധാ​ർ​മ്മി​ക​ത​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ​എം.​പി​ ​സ്ഥാ​നം​ ​രാ​ജി​വ​ച്ച​ ​ശേ​ഷ​മാ​ണ് ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.​ ​ഈ​ ​കേ​സി​ൽ​ ​അ​ങ്ങ​നെ​യു​ണ്ടാ​യി​ല്ല.​ ​മാ​ത്ര​മ​ല്ല,​ ​കോ​ട​തി​യു​ടെ​ ​ക​സ്റ്റ​ഡി​യി​ലു​ള്ള​ ​തൊ​ണ്ടി​മു​ത​ലി​ൽ​ ​കൃ​ത്രി​മം​ ​കാ​ട്ടി​യെ​ന്ന​ ​ഗു​രു​ത​ര​മാ​യ​ ​കു​റ്റ​മാ​ണ് ​ഹ​ർ​ജി​ക്കാ​ര​നെ​തി​രെ​ ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​ ​ക​ണ്ടെ​ത്തി​യ​തെ​ന്നും​ ​ജ​സ്റ്റി​സ് ​സി.​ ​ജ​യ​ച​ന്ദ്ര​ൻ​ ​നി​രീ​ക്ഷി​ച്ചു. രാ​ഷ്ട്രീ​യ​ ​ജീ​വി​തം​ ​ത​ക​ർ​ക്കാ​ൻ​ ​കെ​ട്ടി​ച്ച​മ​ച്ച​ ​കേ​സാ​ണെ​ന്നാ​യി​രു​ന്നു​ ​ആ​ന്റ​ണി​ ​രാ​ജു​വി​ന്റെ​ ​പ്ര​ധാ​ന​ ​വാ​ദം.​ ​നി​യ​മ​സ​ഭ​യി​ലേ​ക്കോ​ ​പാ​ർ​ല​മെ​ന്റി​ലേ​ക്കോ​ ​മ​ത്സ​രി​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​ത​ട​യ​പ്പെ​ടു​ന്ന​ത് ​നി​യ​മ​പ​ര​മാ​യ​ ​അ​ന​ന്ത​ര​ഫ​ലം​ ​മാ​ത്ര​മാ​ണെ​ന്നും,​ ​അ​ത് ​സ്റ്റേ​ ​ന​ൽ​കാ​നു​ള്ള​ ​കാ​ര​ണ​മ​ല്ലെ​ന്നും​ ​കോ​ട​തി​ ​നി​രീ​ക്ഷി​ച്ചു.​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തി​ല​ധി​കം​ ​ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ​അ​യോ​ഗ്യ​ത​ ​ക​ൽ​പ്പി​ക്കു​ന്ന​ ​വ്യ​വ​സ്ഥ​ ​ജ​ന​പ്രാ​തി​നി​ധ്യ​ ​നി​യ​മ​ത്തി​ലു​ള്ള​ത് ​ക​ള​ങ്കി​ത​രെ​ ​ജ​ന​സ​മൂ​ഹ​ത്തി​ൽ​ ​നി​ന്ന് ​അ​ക​റ്റി​ ​നി​റു​ത്താ​നാ​ണ്.​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​ ​സം​ശു​ദ്ധി​ ​ഉ​റ​പ്പാ​ക്കാ​നാ​ണി​ത്.​ ​അ​തീ​വ​ ​ജാ​ഗ്ര​ത​യോ​ടെ​ ​മാ​ത്ര​മേ​ ​കോ​ട​തി​ക്ക് ​ഈ​ ​വി​ഷ​യ​ത്തെ​ ​സ​മീ​പി​ക്കാ​ൻ​ ​ക​ഴി​യൂ​വെ​ന്നും​ ​സിം​ഗി​ൾ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.