ബിൽക്കിസ് ബാനു കേസിൽ നോട്ടീസ്
Wednesday 18 March 2026 12:00 AM IST
ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിലെ ജീവപര്യന്തം കഠിനതടവിനെതിരെ രണ്ടു കുറ്റവാളികൾ സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാരുകൾക്കാണ് നോട്ടീസ്. ജസ്റ്റിസുമാരായ രാജേഷ് ബിൻഡൽ, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. കനയ്യലാൽ ജോഷി. പ്രദീപ് രമൺലാൽ മോദിയ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്‌തതിനും, മൂന്നര വയസുള്ള മകളെ അടക്കം കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്‌തെന്ന കേസിലാണ് കുറ്റവാളികൾ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്നത്. വിചാരണക്കോടതി വിധിച്ച ശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. ഇവരുടെ ഹർജി സുപ്രീംകോടതി മേയ് 5ന് വീണ്ടും പരിഗണിക്കും.