കെ.പി.സി.സി ജനറൽ സെക്രട്ടറി ജോബ് ബി.ജെ.പിയിൽ
Wednesday 18 March 2026 12:00 AM IST
തിരുവനന്തപുരം: ആലപ്പുഴയിൽ നിന്നുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ഉൾപ്പെടെ ഇന്നലെ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചു. മുന്നാക്ക സമുദായക്ഷേമ കോർപ്പറേഷൻ ഡയറക്ടറും എൻ.സി.പി സംസ്ഥാന സെക്രട്ടറിയുമായ ബി.ജയകുമാർ, ചെന്നിത്തലയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ആതിര അനിൽകുമാർ, കോൺഗ്രസ്സ് സേവാദൾ പാലക്കാട് ജില്ലാ ഉപാധ്യക്ഷൻ പ്രാണേഷ് ചന്ദ്രൻ എന്നിവരും ഇന്നലെ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.