പിണറായിക്ക് എതിരെ അബ്ദുൽ റഷീദ് കോൺ. സ്ഥാനാർത്ഥി
Wednesday 18 March 2026 12:50 AM IST
കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ കോൺഗ്രസ് നിയോഗിച്ചത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ വി.പി. അബ്ദുൽ റഷീദിനെ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.വി.ഗോവിന്ദനെതിരെ ശക്തമായ പോരാട്ടം നടത്തി അദ്ദേഹത്തിന്റെ ഭൂരിപക്ഷം പകുതിയോളം കുറച്ച് ശ്രദ്ധനേടിയ യുവനേതാവാണ്. മയ്യിൽ ഇരുവാപ്പുഴ നമ്പ്രം സ്വദേശിയാണ് 36കാരനായ അബ്ദുൽ റഷീദ്. ധർമ്മടം മണ്ഡലത്തിലെ പൊതുവാച്ചേരിയിലാണ് ഇപ്പോൾ താമസം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സ്ഥിരാംഗം ആയിരുന്നു. ഭാര്യ ഡോ.ഷഹല മുസ്ലിംലീഗ് നേതാവും വനിതാ ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ റോഷ്നി ഖാലിദിന്റെ മകളാണ്.