തീപിടിത്തം: മൾട്ടി സ്‌പെഷ്യാലിറ്റി രോഗികളെ ഒഴിപ്പിച്ചു

Wednesday 18 March 2026 1:55 AM IST

തിരുവന്തപുരം: മെഡിക്കൽ കോളേജിൽ തീപിടിച്ച മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ 130 രോഗികളാണുണ്ടായിരുന്നത്. അഞ്ചു നിലകളിലായി ഐ.സി.യുകൾ മാത്രമുള്ള ബ്ലോക്കാണിത്. രണ്ടാം നിലയിലെ എം.ഡി. ഐ.സി.യുവിലെ രോഗികളെ ഒഴിച്ച് ബാക്കി എല്ലാവരെയും രാത്രിയോടെ മറ്റിടങ്ങളിലേക്കു മാറ്റി. മുൻകരുതലിന്റെ ഭാഗമായാണിത്. എം.ഡി. ഐ.സി യൂണിറ്റ് ആവശ്യമെങ്കിൽ ഒഴിപ്പിക്കും.

ബയോമെഡിക്കൽ, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡി.ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ചശേഷമേ പ്രവർത്തനം സാധാണ നിലയിലാകൂ.