ജി.സുധാകരനെതിരെ പ്രകടനം: 500 പേർക്കെതിരെ കേസ്

Wednesday 18 March 2026 1:07 AM IST

അമ്പലപ്പുഴ : മുൻ മന്ത്രി ജി.സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ പറവൂരിൽ പ്രകടനം നടത്തിയ 500 പേർക്കെതിരെ താഗത തടസമുണ്ടാക്കിയതിന് പുന്നപ്ര പൊലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതു സമ്മേളനവും നടത്തിയത്. പുന്നപ്ര എസ്.ഐ ബോബൻ നേരിട്ടാണ് കേസെടുത്തത്. സി.പി.എം ഏരിയ കമ്മറ്റി സെക്രട്ടറി സി.ഷാംജി ഉൾപ്പടെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണ് കേസ്.