എ.സുരേഷ് കോൺഗ്രസിൽ
Wednesday 18 March 2026 12:11 AM IST
പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേഴ്സൺ അസിസ്റ്റന്റായിരുന്ന എ.സുരേഷ് കോൺഗ്രസിൽ അംഗത്വമെടുത്തു. ഇന്നലെ രാവിലെ ജവഹർ ഭവനിൽ നടന്ന പരിപാടിയിൽ ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ അംഗത്വം നൽകി. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു തൊട്ടുമുമ്പായിരുന്നു സുരേഷിന്റെ കോൺഗ്രസ് പ്രവേശം. സി.പി.എമ്മിലെ വിഭാഗീയതയുടെ ഭാഗമായി ഉണ്ടായ വാർത്താ ചോർച്ചയിൽ പ്രതി ചേർത്താണ് എ.സുരേഷിനെ 13 വർഷം മുമ്പ് പുറത്താക്കിയത്. എന്നാൽ താൻ വിഭാഗീയതയുടെ ഭാഗമല്ലെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് സുരേഷ് പാർട്ടി നേത്യത്വങ്ങൾക്കും കൺട്രോൾ കമ്മിഷനും നിവേദനം സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.