കെ.സുധാകരനെ അനുകൂലിച്ച് ഫ്ളക്സ്

Wednesday 18 March 2026 2:13 AM IST

കണ്ണൂർ: ഡി.സി.സി ഓഫിസിന് മുന്നിൽ കെ.സുധാകരന് വേണ്ടി ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ.സുധാകരൻ എത്തും എന്നാണ് ഫ്ളക്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിന്റെ ഹൃദയമാണ് കെ.എസ് എന്നും എഴുതിയിട്ടുണ്ട്. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിനെ തുടർന്ന് കെ.സുധാകരൻ കടുത്ത പ്രതിഷേധം തുടരുന്നതിനിടയിലാണ് ഫ്ളക്സ് സ്ഥാപിക്കപ്പെട്ടത്.