വന്ദേമാതരം വാർഷികാഘോഷം

Wednesday 18 March 2026 12:29 AM IST

അടൂർ : ബി.ജെ.പി ഇന്റലെക്ച്വൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ വന്ദേമാതരത്തിന്റെ 150 ാമത് വാർഷികം ആഘോഷിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി അഡ്വ.കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു. ഇന്റലെക്ച്വൽ സെൽ ജില്ല കൺവീനർ ഡോ.അടൂർ പി.സുദർശൻ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി പത്തനംതിട്ട ജില്ലാസെൽ കൺവീനർ വിജയകുമാർ മൈലപ്ര , ജില്ലാസെക്രട്ടറി രൂപേഷ് അടൂർ, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.അരുൺ താന്നിക്കൽ, സംസ്ഥാന കൗൺസിൽ അംഗം മാത്യൂസ് പടിപ്പുരയ്‌ക്കൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വന്ദേമാതരം സംഗീതാവിഷ്കരണം നടന്നു.