റാന്നിയിൽ ട്വന്റി​ ട്വന്റി​യുടെ അപ്രതീക്ഷിത എൻട്രി

Wednesday 18 March 2026 12:31 AM IST

റാന്നി: ബി.ജെ.പിയും ബി.ഡി.ജെ.എസും റാന്നി സീറ്റിനായി ചൂടുപിടിച്ച ചർച്ചകൾ നടത്തവേ ട്വന്റി​ ട്വന്റി​യുടെ സ്ഥാനാർത്ഥി പ്രഖ്യാപനം അപ്രതീക്ഷി​തമായി​. റാന്നി ഇടപ്പാവൂർ സ്വദേശിയായ തോമസ് കെ.സാമുവൽ (ബ്ലസൻ) ആണ് എൻ.ഡി.എ സ്ഥാനാർത്ഥി. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ടീയത്തിലെത്തിയ തോമസ് കെ. സാമുവൽ നിയമസഭയിലേക്ക് കന്നി അങ്കത്തിനാണ് ഒരുങ്ങുന്നത്. വ്യവസായിയും സിയോൺ ഗ്രൂപ്പിന്റെ ഉടമയുമാണ്. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ബി.സി.എയിൽ ബിരുദവും സേലം പെരിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയും നേടിയി​ട്ടുണ്ട്. മലയാറ്റൂർ പരുവനിക്കൽ സാമുവൽ തോമസിന്റെ മകനാണ്. ഭാര്യ: ഷയോണ തോമസ്. മക്കൾ: ജോഷ്വാ, ജോഹാൻ, റെയ്ച്ചൽ. അമ്മ മോളി.