സ്‌പോർട്‌സ് കിറ്റ് വിതരണം

Wednesday 18 March 2026 12:44 AM IST

പത്തനംതിട്ട : ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും സ്‌പോർട്‌സ് കിറ്റ് വിതരണം നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിലിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു. ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി കെ.എസ്.അമൽജിത്ത്, എം.വി.സഞ്ജു, സുമേഷ് ഐശ്വര്യ, നിധീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ഡോ.റെജിനോൾ വർഗീസ്, പി.ആർ.ഗിരീഷ്, രേവതി എസ്.നായർ, ടി.ബിനുരാജ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.