പുരസ്‌കാര വിതരണം
Wednesday 18 March 2026 12:44 AM IST
പത്തനംതിട്ട : അഭിനാഷ് തുണ്ടുമണ്ണിൽ രചിച്ച ചരിത്രനോവൽ 'പരന്ത്രീസ് കുഴലി'നെ മുൻ നിറുത്തി എഴുത്തുകൂട്ടം സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ നടത്തിയ പുസ്തകചർച്ചയും പുരസ്‌കാര വിതരണവും സാഹിത്യകാരൻ എസ്.ഹരീഷ് ഉദ്ഘാടനം ചെയ്തു. എഴുത്തുകൂട്ടം സാംസ്‌കാരികവേദി പ്രസിഡന്റ് ജി.പ്രീത് ചന്ദനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.നിബുലാൽ വെട്ടൂർ, ട്രഷറർ ഹരീഷ് റാം, ജോയിന്റ് സെക്രട്ടറി ആശ കുറ്റൂർ, നിരൂപകൻ കൃഷ്ണകുമാർ കാരയ്ക്കാട്, കവിയും നോവലിസ്റ്റുമായ രമേശ് അങ്ങാടിക്കൽ, അഭിനാഷ് തുണ്ടു മണ്ണിൽ, പി.ആർ.പ്രസാദ്, പ്രവീൺ സഹിതം, ബിജു മണിയാറ്റ്, കാർട്ടൂണിസ്റ്റ് ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു.