പുന്നല ശ്രീകുമാർ കെ.പി.എം.എസ്  ജനറൽ  സെക്രട്ടറി

Wednesday 18 March 2026 2:43 AM IST

കൊച്ചി: കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പുന്നല ശ്രീകുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. അഡ്വ.എ. സനീഷ് കുമാറാണ് പ്രസിഡന്റ് . മറ്റ് ഭാരവാഹികൾ: പി.എ. അജയഘോഷ് (ഖജാൻജി ), ഡോ.ആർ. വിജയകുമാർ (വർക്കിംഗ് പ്രസിഡന്റ്), പി.വി. ബാബു (സംഘടനാ സെക്രട്ടറി), എം.ടി. മോഹനൻ, രമ പ്രതാപൻ, സുജ സതീഷ് (വൈസ് പ്രസിഡന്റുമാർ), എൻ. ബിജു, അഖിൽ കെ. ദാമോദരൻ, ബിജു വർണശാല (അസിസ്റ്റന്റ് സെക്രട്ടറിമാർ).

എറണാകുളത്ത് മൂന്ന് ദിവസമായി നടന്ന സംസ്ഥാന സമ്മേളനം 75 അംഗ സംസ്ഥാന കമ്മറ്റിയെയും തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘടനയുടെ നിലപാട് തീരുമാനിക്കാൻ സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തിയാണ് സമ്മേളനം സമാപിച്ചത്.

ഇന്നലെ രാവിലെ നടന്ന സുഹൃദ് സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അഡ്വ.എ. സനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പുന്നല ശ്രീകുമാർ, രമ പ്രതാപൻ, എൻ. ബിജു തുടങ്ങിയവർ സംസാരിച്ചു.