തസ്തിക വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണം
Wednesday 18 March 2026 1:51 AM IST
തിരുവനന്തപുരം: 50 ഐ.ടി.ഐ അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. അദ്ധ്യാപക സംഘടനയായ ഐ.ടി.ഡി.ഐ.ഒ നൽകിയ ഹർജിയെത്തുടർന്നാണ് നടപടി. ജോലിഭാരം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിനായി ഈ തസ്തികയിലെ പ്രതിനിധികളെ ഉൾപ്പെടുത്തി വിദഗ്ധ കമ്മിറ്റി രൂപീകരിക്കുന്നതിനും പഠന റിപ്പോർട്ട് ശുപാർശകൾ സഹിതം സർക്കാരിൽ ലഭ്യമാക്കുന്നതിനും ഡയറക്ടറെ ചുമതലപ്പെടുത്തി.