വ്യാജപ്രചരണം: പരാതി നൽകി

Wednesday 18 March 2026 1:52 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് നൽകി വരുന്ന പരിശീലനം സംബന്ധിച്ച് പ്രചരിക്കുന്ന വ്യാജ ശബ്ദസന്ദേശം അന്വേഷിക്കാൻ സൈബർ പൊലീസിൽ പരാതി നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. ഉദ്യോഗസ്ഥർക്ക് നേരിട്ടുള്ള പരിശീലനം ഇല്ലെന്നും ഇത് സർക്കാരിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമാണെന്നുമാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. അതേസമയം ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വിവിധ പരിശീലന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.