ഷാനിമോൾ ഉസ്മാന്റെ വീട്ടിലേക്ക് മാർച്ച്
Wednesday 18 March 2026 12:57 AM IST
ആലപ്പുഴ: ബംഗ്ലുരുവിൽ ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാന്റെ വീട്ടിലേക്ക് പ്രവാസികളായ പരാതിക്കാർ മാർച്ച് നടത്തി. കളക്ടറേറ്റ് കവാടത്തിൽനിന്ന് ആരംഭിച്ച മാർച്ച് വീടിന് സമീപത്തെ ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. ഷാനിമോളും കുടുംബവും നീതിപാലിക്കുക എന്ന പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രതിഷേധം. കോടതി ഉത്തരവുണ്ടായിട്ടും ഫ്ലാറ്റുകൾ തിരിച്ചുതരാതെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. പ്രവാസികളായ ജോയി പ്രസാദ്, അഡ്വ.കെ.സി.ഫിലിപ്പ്, അഹമ്മദ്മുള്ള, ജോർജി ജോൺ, ജോസഫ് അരൂജ, മേബിൾ തോമസ്, ജോർജ് ഉമ്മൻ എന്നിവർ നേതൃത്വം നൽകി.