ബി.ഇ.ഇ റേറ്റിംഗ്‌ ഇല്ലാത്ത സോളാർ ഇൻവെർട്ടറിന് നിയന്ത്രണം

Wednesday 18 March 2026 1:12 AM IST

തിരുവനന്തപുരം:പുരപ്പുറ സോളാർ ഉൾപ്പെടെയുള്ള സൗരോർജ്ജ പദ്ധതികളിൽ കേന്ദ്രസർക്കാരിന്റെ ബ്യൂറോ ഒഫ് എനർജി എഫിഷ്യൻസിയുടെ റേറ്റിംഗ് സ്റ്റാർ ഇല്ലാത്ത സോളാർ ഇൻവെർട്ടറുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി എനർജി മാനേജ്മെന്റ് സെന്റർ അറിയിച്ചു. ഈ വർഷം ജനുവരി ഒന്നുമുതൽ രാജ്യത്ത് ബി.ഇ.ഇ സ്റ്റാർ ലേബൽ നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറിക്കിയിട്ടുണ്ട്.

സോളാർ പാനലിലൂടെ ഉത്പാദിപ്പിക്കുന്ന സൗരോർജ്ജം ഡി.സി വൈദ്യുതിയാണ്.ഇത് വീടുകളിൽ ഉപയോഗിക്കാവുന്ന എ.സി വൈദ്യുതിയാക്കി മാറ്റുന്ന ഉപകരണമാണ് സോളാർ ഇൻവെർട്ടർ.ഇത് എല്ലാ സൗരോർജ്ജ സംവിധാനത്തിലേയും ഒഴിവാക്കാനാകാത്ത ഭാഗമാണ്.

ഇതോടെഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത സോളാർ ഇൻവർട്ടറുകളുടെ വിപണനത്തിന്‌ നിയന്ത്രണമുണ്ടാകും. നൂറ് കിലോവാട്ട് വരെ ശേഷിയുള്ളതും സിംഗിൾഫേസ് (230 V), ത്രീ ഫേസ് (415 V) ഗ്രിഡുകളിൽപ്രവർത്തിക്കുന്നതുമായ എല്ലാ സോളാർ ഇൻവർട്ടറുകൾക്കും പുതിയ നിയമം ബാധകമാണ്.ഇന്ത്യയിൽ നിർമ്മിക്കുന്നതോ വിദേശത്തുനിന്ന്ഇറക്കുമതി ചെയ്യുന്നതോ ആയ സോളാർഇൻവർട്ടറുകൾപുതിയ നിർദ്ദേശം കർശനമായി പാലിച്ചിരിക്കണം. കൂടാതെ, ബി.ഇ.ഇനിർദ്ദേശിച്ചിട്ടുള്ള എൻഡോഴ്സ്‌മെന്റ് ലേബൽ ഓരോഇൻവെർട്ടറിലും വ്യക്തമായി പ്രദർശിപ്പിക്കുകയും വേണം.കാര്യക്ഷമത അനുസരിച്ച് ഒന്നുമുതൽ അഞ്ചുവരെ സ്റ്റാർ ബി.ഇ.ഇ റേറ്റിംഗാണുള്ളത്.