പത്മറാവു സ്മാരക ദേശീയ പുരസ്‌കാരം

Wednesday 18 March 2026 1:23 AM IST

തിരുവനന്തപുരം: കേരള സർവകലാശാല മലയാള വിഭാഗം അദ്ധ്യക്ഷനായിരുന്ന ഡോ.ജി.പത്മറാവുവിന്റെ സ്മരണാർഥം ദേശീയ തലത്തിൽ മികച്ച എം. എ. മലയാളം പ്രോജക്ടിന് ജി.പത്മറാവു ദേശീയ പുരസ്‌കാരം നൽകും. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും ജൂൺ 15 ന് മലയാളവിഭാഗത്തിൽ നടക്കുന്ന ചടങ്ങിൽ നൽകും. 2025ൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്നും കലാലയങ്ങളിൽ നിന്നും എം.എ മലയാളം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് പ്രബന്ധങ്ങൾ അയയ്ക്കാം. മാർഗദർശിയും സ്ഥാപനമേധാവിയും സാക്ഷ്യപ്പെടുത്തിയ എം.എ പ്രോജക്ട് പ്രബന്ധത്തിന്റെ ഒരു കോപ്പി മേയ് 20നു മുൻപായി പ്രൊഫസർ ആൻഡ് ഹെഡ്, മലയാളവിഭാഗം, കേരള സർവകലാശാല, കാര്യവട്ടം പി.ഒ, 695581 എന്ന വിലാസത്തിൽ അയയ്ക്കണം.