റംസാൻ സംഗമം
Wednesday 18 March 2026 1:22 AM IST
കരുനാഗപ്പള്ളി: വക്കം മൗലവി ഫൗണ്ടേഷൻ ദക്ഷിണമേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റംസാൻ സംഗമം കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ പി.സോമരജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിഹാബ് എസ്.പൈനുംമൂട് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം നജീബ് മണ്ണേൽ മുഖ്യപ്രഭാഷണം നടത്തി. ഫിസിക്സിൽ പി.എച്ച്.ഡി ഗവേഷണത്തിന് അർഹത നേടിയ നിഹില നവാസ് കൊട്ടിലിനെ ജില്ലാപഞ്ചായത്ത് അംഗം ദീപാചന്ദ്രൻ ആദരിച്ചു. പഠനോപകരണ വിതരണം കൗൺസിലർ ജി.സുനിൽകുമാറും റമദാൻ കിറ്റ് വിതരണം മെഹർഖാൻ ചേന്നല്ലൂരും പുതുവസ്ത്രവിതരണം ഷാജഹാൻ രാജധാനിയും നിർവഹിച്ചു.