വിശ്വകർമ്മ അവകാശ സംഗമം
Wednesday 18 March 2026 1:23 AM IST
കൊല്ലം: ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന വിശ്വകർമ്മ അവകാശ സംഗമം വിജയിപ്പിക്കാൻ അഖില കേരള വിശ്വകർമ്മ മഹാസഭ മുളങ്കാടകം 991-ാം നമ്പർ ശാഖാ പൊതുയോഗം തീരുമാനിച്ചു. ശാഖാ പ്രസിഡന്റ് പള്ളിക്കൂടത്തിൽ ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ജെ.ശിവപ്രസാദ്, യൂണിയൻ സെക്രട്ടറി മനോജ് മണ്ണാശേരി, ശാഖാ സെക്രട്ടറി പി.രാജു, തുണ്ടിൽ ചന്ദ്രൻ, പി.വാസുദേവൻ, മഹിളാസംഘം പ്രസിഡന്റ് ജയന്തി, സെക്രട്ടറി ഓമന എന്നിവർ സംസാരിച്ചു. ശ്രീ മുളങ്കാടകം ദേവീക്ഷേത്രത്തിൽ 22ന് നടക്കുന്ന പൊങ്കാലയും പത്താമുദയ മഹോത്സവവും വിജയമാക്കാൻ യോഗം തീരുമാനിച്ചു.