ഇന്ധന ലഭ്യത തടസ്സപ്പെടില്ല

Wednesday 18 March 2026 1:28 AM IST

കൊല്ലം: കെ.എം.എം.എല്ലിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ഫർണസ് ഓയിലും എൽ.എൻ.ജിയും തടസം കൂടാതെ വിതരണം ചെയ്യാൻ പ്രത്യേക നിർദ്ദേശം നൽകുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പൂരി ഉറപ്പുനൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഇന്ധന ലഭ്യത ഉറപ്പാക്കാൻ ബന്ധപ്പെട്ട കമ്പനികൾക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. ഇന്ധന ലഭ്യതയുടെ കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉറപ്പ് ലഭിച്ചത്. കെ.എം.എം.എൽ അധികൃതർ വിഷയം എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.