കെ.എ.ടി.എഫ് ആദരിച്ചു
Wednesday 18 March 2026 1:29 AM IST
കൊല്ലം: കാൽനൂറ്റാണ്ടിലേറെയായി വിദ്യാഭ്യാസ രംഗത്ത് പൊതുവിലും, കലോത്സവ രംഗത്ത് പ്രത്യേകിച്ചും നൽകിയ സേവനങ്ങൾ പരിഗണിച്ച് കെ.എ.ടി.എഫ് ജില്ലാ കമ്മിറ്റി കൊല്ലം മൈലാപ്പൂര് എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ എസ്.അഹമ്മദ് ഉഖൈലിനെ ആദരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവ ചരിത്രത്തിലാദ്യമായി അറബിക് കലാമേളയിൽ ജില്ലയ്ക്ക് ഫസ്റ്റ് ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ജില്ലാ പ്രസിന്റ് ജെ.ഷഫീഖ് റഹ്മാൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇ.നിസാമുദ്ദീൻ സ്വാഗതവും ട്രഷറർ മുഹമ്മദ് അൻവർ നന്ദിയും പറഞ്ഞു.