സെമിനാർ ഇന്ന്

Wednesday 18 March 2026 1:32 AM IST

കൊല്ലം: കടപ്പാക്കട കാമ്പിശേരി കരുണാകരൻ ലൈബ്രറിയും ഫ്രാറ്റേണിറ്റി ഒഫ് ഇലക്ട്രിസിറ്റി ഫ്രണ്ട്‌സ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് വൈകിട്ട് 5ന് ലൈബ്രറി ഹാളിൽ നടക്കും. കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) പ്രസിഡന്റ് എം.പി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കെ.എസ്.ഇ.ബി.എൽ റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ പി.എൻ.ബിജു വിഷയം അവതരിപ്പിക്കും. ലൈബ്രറി സെക്രട്ടറി പി.എസ്.സുരേഷ് മോഡറേറ്ററാകും. പ്രസിഡന്റ് സി.ആർ.ജോസ്​പ്രകാശ്, ടി.കെ.വിനോദൻ, എൻ.നാഗരാജൻ തുടങ്ങിയവർ പങ്കെടുക്കും. പി.എസ്.പ്രദീപ് സ്വാഗതവും ജി.വിജു നന്ദിയും പറയും.