അടുപ്പുകൂട്ടി സമരം

Wednesday 18 March 2026 4:14 PM IST

കൂത്താട്ടുകുളം: പാചകവാതക ക്ഷാമം, വിലക്കയറ്റം എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുൻപിൽ അടുപ്പുകൂട്ടി സമരം നടത്തി. നഗരസഭ കൗൺസിലർ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സോമൻ വല്ലയിൽ അദ്ധ്യക്ഷനായി. പി.പി.ജോണി, ജോമോൻ കുര്യാക്കോസ്, വി.എൻ.രാജപ്പൻ എന്നിവർ സംസാരിച്ചു.