ടെൽക്കിന് മുന്നിൽ ധർണ നടത്തി
Thursday 19 March 2026 1:20 AM IST
അങ്കമാലി: ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ടെൽക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ ടെൽക് ഗേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. 2016 സെപ്തംബർ മുതൽ 2021 ഓഗസ്റ്റ് വരെയുള്ള കുടിശികയാണ് ലഭിക്കാനുള്ളത്. ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി പി. നവകുമാർ, കെ.എ. റഹ്മാൻ, റെജി ജോൺ, എസ്. ജയകുമാർ, ജി. മുരളീധരൻ, വി. മോഹനൻ, എം. ദിനേശൻ, കെ.കെ. സാജു, കെ.പി. സെബാസ്റ്റ്യൻ തുടങ്ങിയർ സംസാരിച്ചു.