മാലമോഷണ പരമ്പരയിലെ പ്രതി കൂത്താട്ടുകുളത്ത് പിടിയിൽ

Thursday 19 March 2026 2:28 AM IST
മാല മോഷ്ടാവ് രജീഷ്

കൂത്താട്ടുകുളം: ബൈക്കിലെത്തി മാലകവരുന്ന സംഘത്തിലെ പ്രധാനി മണീട് ഏഴക്കരനാട് ശാസ്താമോളേൽ രജീഷിനെ (39) കൂത്താട്ടുകുളം പൊലീസ് പിടികൂടി. പാലക്കുഴയിൽ ലാബ് നടത്തുന്ന ആരക്കുഴ സ്വദേശിനി ജിഷയുടെ ഒന്നേകാൽ പവന്റെ മാല കവർന്ന കേസിലാണ് രാമമംഗലത്തുനിന്ന് ഇയാൾ പിടിയിലായത്. കഴിഞ്ഞ ജനുവരിയിൽ ലാബിലേക്ക് പോകുകയായിരുന്ന ജിഷയുടെ മാല രജീഷ് ബൈക്കിലെത്തി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

പെൺകുട്ടികളെ കേന്ദ്രീകരിച്ച് ബൈക്കിലെത്തി മാല കവരുന്നതിൽ വിദഗ്ദ്ധനായ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂത്താട്ടുകുളം പൊലീസ് ഇൻസ്പെക്ടർ സഞ്ജു ജോസഫിന്റെ മേൽനോട്ടത്തിൽ എസ്.ഐമാരായ സി.ആർ.രഞ്ജുമോൾ, ജയ്മോൻ, എ.എസ്.ഐ എം.സി.ജോയ്, സീനിയർ സി.പി.ഒ പി.കെ. മനോജ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.