ആദ്യ ഹജ് വിമാനം ഏപ്രിൽ 30ന്

Thursday 19 March 2026 12:50 AM IST
കൊച്ചിയിൽ നിന്ന് ആദ്യ ഹജ് വിമാനം

കൊച്ചി: സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ കൊച്ചിയിൽ നിന്ന് ആദ്യ ഹജ് വിമാനം ഏപ്രിൽ 30 ന് യാത്ര തിരിക്കും. ഉച്ചയ്ക്ക് 2.10ന് പുറപ്പെട്ട് വൈകിട്ട് 5.30ന് ജിദ്ദയിൽ എത്തും. 432 പേർക്ക് സഞ്ചരിക്കാവുന്ന വിമാനം മൊത്തം 20 സർവീസുകൾ നടത്തും. ഇതിൽ മൂന്നെണ്ണം മേയ് 17, 18, 19 തീയതികളിലെ ലഘു ഹജ് സർവീസുകളാണ്. കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴി കേരളത്തിൽ നിന്നുമുള്ള 7960 പേരും ലക്ഷദ്വീപുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 408 പേരുമുൾപ്പെടെ 8368 ഹജ് യാത്രക്കാർക്കാണ് അവസരം. കണ്ണൂരിൽ നിന്ന് ഫ്‌ളൈ അദീൽ 13 സർവീസുകളും കോഴിക്കോട് നിന്ന് ആകാശ എയർ 7 സർവീസുകളും നടത്തും.