ജനപ്രതിനിധി സംഗമം നടത്തി
Thursday 19 March 2026 12:54 AM IST
മുവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു. മാറാടി വജ്ര കൺവെൻഷൻ സെന്ററിൽ നടന്ന സംഗമം മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.എം. അബ്ദുൾ മജീദ് അദ്ധ്യക്ഷനായി. സാബു ജോൺ, കെ.എം. സലിം,കെ.എം. പരീത്, ജോസ് പെരുമ്പിള്ളിക്കുന്നേൽ, ജോയ്‌സ് മേരി ആന്റണി, നെജി ഷാനവാസ്, മാത്യൂസ് വർക്കി, ഷെൽമി ജോൺസ്, സീനത്ത് അസീസ്, രജിത സുധാകരൻ, ഷാന്റി അബ്രഹാം, ജോജി ജോസ്, മുഹമ്മദ് പനക്കൻ, റെജി പി. ജോർജ്, ഒ.പി. ബേബി, പി.പി. ജോളി എന്നിവർ സംസാരിച്ചു.
.