യുദ്ധകാല താരമായി ബിറ്റ്‌കോയിൻ

Thursday 19 March 2026 2:04 AM IST

സ്വർണം, ഡോളർ എന്നിവയേക്കാൾ പ്രിയമേറുന്നു

കൊച്ചി: ഇറാൻ യുദ്ധത്തിൽ സ്വർണം, ഡോളർ എന്നിവയേക്കാൾ നിക്ഷേപ മൂല്യമേറി ബിറ്റ്‌കോയിൻ. സാമ്പത്തിക അനിശ്ചിതത്വ കാലയളവുകളിൽ സ്വർണം, ഡോളർ, സർക്കാർ കടപ്പത്രങ്ങൾ എന്നിവയിലേക്ക് സുരക്ഷിതത്വം തേടി നിക്ഷേപ ഒഴുക്കുണ്ടാകുന്ന ട്രെൻഡിലാണ് ഇത്തവണ മാറ്റമുണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമായതോടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ലോകം കടുത്ത ഇന്ധന പ്രതിസന്ധിയിലാണ്. ഇതോടെ ആഗോള ഓഹരി വിപണികൾ തകർന്നടിഞ്ഞതാണ് ബിറ്റ്‌കോയിനിലേക്ക് പണം മാറ്റാൻ നിക്ഷേപകരെ നിർബന്ധിതരാക്കിയത്. ഫെബ്രുവരി അവസാന വാരത്തിന് ശേഷം ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ ആസ്തിയായി ബിറ്റ്‌കോയിൻ മാറി. മൂന്നാഴ്ചയ്ക്കിടെ ബിറ്റ്‌കോയിനിന്റെ മൂല്യം നാല് ശതമാനം ഉയർന്ന് 74,500 ഡോളറിലെത്തി. യുദ്ധകാലത്തെ ഏറ്റവും സുരക്ഷിത നിക്ഷേപമെന്ന പാരമ്പര്യമുള്ള സ്വർണത്തിന്റെ മൂല്യം മാർച്ചിൽ അഞ്ച് ശതമാനം ഇടിഞ്ഞു.

ക്രിപ്‌റ്റോ കറൻസികളുടെ മുന്നേറ്റം

കറൻസി നേട്ടം

ബിറ്റ്‌കോയിൻ 12 ശതമാനം

ഈഥർ 10 ശതമാനം

സൊലാന 9 ശതമാനം

മാർച്ചിൽ ബിറ്റ്‌കോയിനിൽ ലഭിച്ച നിക്ഷേപം

130 കോടി ഡോളർ