സ​മ​ഗ്ര​ ​എ​ച്ച്.​വി.​എ.​സി​ ​സൊ​ല്യൂ​ഷ​നു​ക​ൾ​ ​ 'എക്രെക്സി'ൽ അ​വ​ത​രി​പ്പി​ച്ച് ​എ​ൽ.​ജി

Thursday 19 March 2026 1:07 AM IST

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ എച്ച്.വി.എ.സി പ്രദർശനമായ എക്രെക്‌സ് 2026ൽ എൽ.ജി ഇലക്ട്രോണിക്‌സ് സമഗ്രമായ ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് ഉപകരണങ്ങൾ അവതരിപ്പിച്ചു. വീടുകളിൽ നിന്ന് വൻ വ്യവസായ സംവിധാനങ്ങളിലേക്കുള്ള വിവിധ ആവശ്യങ്ങൾ നിറവേറ്റുന്ന പുതിയ സാങ്കേതികവിദ്യകളും കമ്പനി അവതരിപ്പിച്ചു. വാണിജ്യ കെട്ടിടങ്ങൾ, ഹോട്ടലുകൾ, പ്രീമിയം വില്ലകൾ എന്നിവയ്ക്കായി കൃത്രിമബുദ്ധി സാങ്കേതികവിദ്യയോടെ പ്രവർത്തിക്കുന്ന മൾട്ടി വി.ഐ എന്ന പ്രധാന തണുപ്പിക്കൽ സംവിധാനം കമ്പനി അവതരിപ്പിച്ചു. കൂടാതെ 20 ഡിഗ്രി സെൽഷ്യസ് മുതൽ 53 ഡിഗ്രി സെൽഷ്യസ് വരെ പ്രവർത്തിക്കാൻ കഴിയുന്ന ഉയർന്ന ഊർജക്ഷമതയുള്ള മൾട്ടി വിഫൈവ് സംവിധാനവും തണുപ്പിക്കൽ സംവിധാനത്തിൽ നിന്നുള്ള താപം ഉപയോഗിച്ച് ചൂടുവെള്ളം ലഭ്യമാക്കുന്ന ഹൈഡ്രോകിറ്റ് സംവിധാനം പോലുള്ള പരിസ്ഥിതി സൗഹൃദ പരിഹാരങ്ങളും കമ്പനി പ്രദർശിപ്പിച്ചു.