വോട്ട് ചെയ്യാൻ സഹായം തേടാം
Thursday 19 March 2026 12:21 AM IST
പത്തനംതിട്ട : കാഴ്ച്ചശക്തി ഇല്ലാത്തവർക്കും അനാരോഗ്യം നേരിടുന്നവർക്കും വോട്ട് ചെയ്യുന്നതിന് 18 വയസിൽ കുറയാത്ത സഹായിയെ പോളിംഗ് ബൂത്തിൽ അനുവദിക്കും. ബാലറ്റ് യൂണിറ്റിലെ ചിഹ്നങ്ങൾ തിരിച്ചറിയാനോ കൃത്യമായ ബട്ടൺ അമർത്തി വോട്ട് ചെയ്യാനോ ശേഷിയില്ലാത്തവർക്കും വോട്ടിംഗ് കംപാർട്ട്‌മെന്റിൽ സഹായിയെ കൊണ്ടുപോകാം. സ്വയം വോട്ട് ചെയ്യാൻ ശേഷിയുള്ള വോട്ടർമാർക്കൊപ്പം എത്തുന്ന സഹായികൾക്ക് വോട്ടിംഗ് കംപാർട്ട്‌മെന്റിനുള്ളിൽ പ്രവേശനം ഉണ്ടാകില്ല. സാഹചര്യമനുസരിച്ച് പ്രിസൈഡിംഗ് ഓഫീസറാണ് തീരുമാനമെടുക്കുക. സഹായിക്ക് വോട്ടിംഗ് കംപാർട്ട്‌മെന്റിൽ പ്രവേശനം അനുവദിക്കുമ്പോൾ നടപടി റെക്കാർഡ് ചെയ്യും. സഹായിയായി വോട്ട് ചെയ്യുന്നയാളുടെ വലത് ചൂണ്ടുവിരലിൽ മഷിയടയാളം പുരട്ടും.