പരിശീലനം നൽകി

Thursday 19 March 2026 12:51 AM IST
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനത്തിൽ ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ നിർദ്ദേശങ്ങൾ നൽകുന്നു.

മലപ്പുറം: നിയമസഭ തിഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം ജില്ലാ കളക്ടർ വിനയ് ഗോയലിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. പരിശീലനത്തിന് ജില്ലാതല മാസ്റ്റർ ട്രൈയിനർമാരായ അസിസ്റ്റന്റ് ഡയറക്ടർ കെ.എ.അബ്ദുൽ ഗഫൂർ, അസിസ്റ്റന്റ് സെക്രട്ടറി ടി.കുഞ്ഞീദുട്ടി, ഡെപ്യൂട്ടി തഹസിൽദാർ വി.ബി.ബിനു, എസ്.സി ഡെവലപ്‌മെന്റ് ഓഫീസർ മുനീർ റഹ്മാൻ വാലക്കുണ്ടിൽ, ജോയിന്റ് ബി.ഡി.ഒ എ.നൗഷാദ്, വില്ലേജ് ഓഫീസർ വൈ.ഡി.റോബിൻസൺ, ഡെപ്യൂട്ടി തഹസിൽദാർ വി.വിനോദ്കുമാർ, സി.പി.ജയന്ത്കുമാർ എന്നിവർ എൽ.എ.സി ട്രൈയിനർമാർക്കുള്ള പരിശീലനത്തിന് നേതൃത്വം നൽകി.