നഗരസഭ ഓഫീസ് ചുറ്റുമതിൽ

Thursday 19 March 2026 12:59 AM IST

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ ഓഫീസ് കവാടത്തിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ യു.കെ.മമ്മദിശ നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തിയാണ് ഇവ നിർമ്മിച്ചത്. ഇതോടെ നഗരസഭ കോമ്പൗണ്ടിനകത്തും പുറത്തും പൊതുജനങ്ങൾക്ക് വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓപ്പൺ ജിം സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജിം ഒരാഴ്ചക്കകം സ്ഥാപിക്കും. ഓപ്പൺ ജിം സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ച് വർക്ക് ഓർഡർ നേരത്തെ തന്നെ നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ബാധകമാവില്ലെന്ന് ചെയർമാൻ അറിയിച്ചു. നഗരസഭ കാര്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പൊതുജനങ്ങൾക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമായി ഈ വർഷം 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.

ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയിഷ ബിന്ദു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ നസ്രീന തരുവറ, റഷീദലി.കെ, ഖദീജ കെ.കെ, ഇ.എം.റഷീദ്, സഫറുദ്ദീൻ കുനൂക്കര, കൗൺസിലർമാരായ ഇട്ടിയകത്ത് മുഹമ്മദ് ബഷീർ, വി.കെ.ഖാലിദ്, ഫൗസിയ ഇഖ്ബാൽ, റജീന.വി, വി.പി.ഹൈദ്രോസ്, സലാം മനാത്തൊടിക പങ്കെടുത്തു.