നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിലെത്തി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ച നിരീക്ഷകർ മലപ്പുറം ജില്ലയിലെത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിൽ എത്തിയ നിരീക്ഷകരെ ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ സ്വീകരിച്ചു. വിവിധ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള ഏഴ് നിരീക്ഷകരാണ് ഇന്നലെ ജില്ലയിൽ എത്തിയത്. പൊതു നിരീക്ഷകരായ വിശേഷ് സാരംഗൽ, എം.ബി.രാജേഷ് ഗൗഡ, ചെലവ് നിരീക്ഷകരായ അനൂപ് കുമാർ വെർമ, അനുരാഗ് ശ്രീവാസ്തവ, റാവുത്ത് മനീഷ് മഹേന്ദ്ര, വിദ്യാ നൂപുർ, പൊലീസ് നിരീക്ഷകനായ ചന്ദ്രഗുപ്ത എന്നിവരാണ് ജില്ലയിലെത്തിയത്. ജില്ലയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇ.എം.എസ് സെമിനാർ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും നിരീക്ഷകരും വിലയിരുത്തി.
ഐ.എ.എസ് ഉദ്യോഗസ്ഥരായ വിശേഷ് സാരംഗൽ (നിലമ്പൂർ, വണ്ടൂർ), എം.ബി.രാജേഷ് ഗൗഡ (മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം), ശക്തി സിങ് (കൊണ്ടോട്ടി, ഏറനാട്, വള്ളിക്കുന്ന്), അജിത്ത് ബലാസോ കുംബാർ (വേങ്ങര, തിരൂരങ്ങാടി, താനൂർ), ഷെവാങ് ഗ്യാച്ചോ ബുട്ടിയ (തിരൂർ,കോട്ടക്കൽ), രാജേന്ദ്രകുമാർ (തവനൂർ, പൊന്നാനി) എന്നിവരാണ് ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട പൊതു നിരീക്ഷകർ.
ഐ.ആർ.എസ് ഉദ്യോഗസ്ഥരായ അനൂപ് കുമാർ വെർമ (മലപ്പുറം, താനൂർ, തിരൂർ, കോട്ടക്കൽ നിയോജകമണ്ഡലങ്ങൾ), വിദ്യാ നൂപുർ( ഏറനാട്,നിലമ്പൂർ,വണ്ടൂർ, മഞ്ചേരി), ഐ.പി ആൻഡ് ടി.എ.എഫ്.എസ് ഉദ്യോഗസ്ഥൻ അനുരാഗ് ശ്രീവാസ്തവ (കൊണ്ടോട്ടി, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി), ഐ.സി.എ.എസ് ഉദ്യോഗസ്ഥൻ റാവുത്ത് മനീഷ് മഹേന്ദ്ര (പെരിന്തൽമണ്ണ, മങ്കട,തവനൂർ, പൊന്നാനി) എന്നിവരാണ് ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട ചെലവ് നിരീക്ഷകർ. ഐ.പി.എസ് ഉദ്യോഗസ്ഥനായ ചന്ദ്രഗുപ്തയാണ് പൊലീസ് ഒബ്സർവർ. പൊതു ജനങ്ങൾക്ക് നേരിട്ടും ഫോൺ മുഖേനയും ഓഫീസ് സമയങ്ങളിൽ നിരീക്ഷകരെ ബന്ധപ്പെടാം.
നിരീക്ഷകരുടെ ഫോൺ നമ്പർ:
വിശേഷ് സാരംഗൽ - 9207862058 എം ബി രാജേഷ് ഗൗഡ- 7306835439 ശക്തി സിങ് - 8590955610
അനൂപ് കുമാർ വെർമ- 9532115104 അനുരാഗ് ശ്രീവാസ്തവ- 7306386054 റാവുത്ത് മനീഷ് മഹേന്ദ്ര- 7306110965