തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ

Thursday 19 March 2026 12:05 AM IST

തിരുവനന്തപുരം: ഈ വർഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബാലചന്ദ്രമേനോൻ, ഗോകുലം ഗോപാലൻ, എം.ജി. ശ്രീകുമാർ, സോഹൻ റോയി എന്നിവരെ പ്രത്യേക പുരസ്കാരം നൽകി ആദരിക്കും.ബേബി മാത്യു സോമതീരം (ചെയർമാൻ), ബാലു കിരിയത്ത്, ടി.പി.ശാസ്തമംഗലം,രാജൻ.വി.പൊഴിയൂർ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഏപ്രിൽ 4-ന് പുനലൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

മികച്ച നടനായി ജോജു ജോർജിനെയും, മികച്ച നടിയായി ലിജോ മോളെയും തിരഞ്ഞെടുത്തു.മറ്റ് പുരസ്കാരങ്ങൾ മികച്ച ചിത്രം എക്കോ,​മികച്ച നടൻ ജോജു ജോർജ് (ചിത്രം: നാരായണീന്റെ മൂന്ന് ആൺമക്കൾ),​മികച്ച നടി ലിജോ മോൾ (പൊന്മാൻ),​മികച്ച സംവിധായകൻ അരുൺ ബോസ് ( മിണ്ടിയും പറഞ്ഞും),​മികച്ച തിരക്കഥ:ബാഹുൽ രമേഷ് ( എക്കോ),​മികച്ച ഛായാഗ്രഹണം: നിമിഷ് രവി ( ലോക),​ജനപ്രിയ സിനിമ: രേഖാചിത്രം,​ജനപ്രിയ നടൻ നിവിൻ പോളി ( സർവ്വം മായ),​ജനപ്രിയ നടി റിയാ ഷിബു ( സർവ്വം മായ),​ജനപ്രിയ സംവിധായകൻ അഖിൽ സത്യൻ ( സർവ്വം മായ),​മികച്ച ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി ( നരിവേട്ട),​മികച്ച സംഗീത സംവിധായകൻ: ജേക്സ് ബിജോയ് ( തുടരും),​മികച്ച ഗായകൻ : ജോബ് കുര്യൻ ( എമ്പുരാൻ),​ മികച്ച ഗായിക മഞ്ജരി ( ഈ വലയം),​മികച്ച പശ്ചാത്തല സംഗീതം മുജീബ് മജീദ് ( കളങ്കാവൽ, രേഖാചിത്രം),​മികച്ച സ്വഭാവ നടൻ വിനീത് (എക്കോ),​മികച്ച സ്വഭാവനടി സെറിൻ ഷിഹാബ് (രേഖാചിത്രം),​ മികച്ച സഹനടൻ സജിൻ ഗോപു (പൊന്മാൻ),​മികച്ച സഹനടി മഞ്ജു പിള്ള (പ്രിൻസ് & ഫാമിലി),​എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.