കാലിക്കറ്റ് സർവകലാശാല

Thursday 19 March 2026 12:13 AM IST

 സർവകലാശാലാ ടീച്ചർ എഡ്യുക്കേഷൻ സെന്റർ /അഫിലിയേറ്റഡ് കോളേജുകളിൽ ഏപ്രിൽ 6മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എഡ് (2022 പ്രവേശനം മുതൽ), ബി.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ ഹിയറിംഗ് ഇംപയർമെന്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി (2023 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ /സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ 16 മുതൽ. വിവരങ്ങൾ വെബ്‌സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഏഴാം സെമസ്റ്റർ ബി.ടെക്./പാർട്ട് ടൈം ബി.ടെക്. (2009 സ്‌കീം 2013പ്രവേശനം) സെപ്തം. 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 17ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (സി.ബി.സി.എസ്.എസ് 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30വരെ അപേക്ഷിക്കാം. വിദൂരവിഭാഗം എം.എ.ഹിന്ദി നവംബർ 2025 (2022, 23 പ്രവേശനം), ഒന്നാം സെമസ്റ്റർ എം.എ.ഹിന്ദി നവംബർ 2024 (2021 പ്രവേശനം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31വരെ അപേക്ഷിക്കാം.