അടൂർ ലൈഫ് ലൈനിൽ കാൽമുട്ട് മാറ്റിവയ്ക്കൽ റോബോട്ടിക് ശസ്ത്രക്രിയ

Thursday 19 March 2026 2:30 AM IST

അടൂർ : ലൈഫ് ലൈൻ മൾട്ടിസ്‌പെഷ്യലിറ്റി ആശുപത്രിയിൽ റോബോട്ടിക് ശസ്ത്രക്രിയ വഴി 64 വയസുകാരി ആലപ്പുഴ കരിമുളക്കൽ സ്വദേശിക്ക് വിജയകരമായി കാൽമുട്ട് മാറ്റിവച്ചു. മുട്ടുകൾക്കു തേയ്മാനം കാരണം നടക്കാൻ പറ്റാതെ 2023 മുതൽ ഇൻജെക്ഷൻ തുടങ്ങി നിരവധി ചികിത്സകൾ നടത്തി ഫലമില്ലാതെ വിഷമിച്ചാണ് അവർ ലൈഫ് ലൈനിൽ എത്തിയത്. ശസ്ത്രക്രിയക്ക് പിറ്റേദിവസം തന്നെ നടക്കാനായി എന്നതും വേദന ഇല്ലാ എന്നതും രോഗിക്ക് ആശ്വാസമായി. കുറഞ്ഞ രക്തസ്രാവവും പെട്ടെന്നുള്ള സുഖപ്രാപ്തിയും കൃത്യതയോടെയുള്ള റോബോട്ടിക് ശസ്ത്രക്രിയയുടെ സവിശേഷതയാണ്. ഓരോ രോഗിക്കും മുട്ടിന്റെ ഘടന അനുസരിച്ചു മുൻകൂട്ടി കമ്പ്യൂട്ടർ വഴി പ്ലാൻ തയാറാക്കിയാണ് ശസ്ത്രക്രിയ. റോബോട്ടിക് സർജറിക്ക് ഓർത്തോപീഡിക് സർജൻ ഡോ.പ്രവീൺ കെ.അലക്‌സ് നേതൃത്വം നൽകി. അനസ്‌തേഷ്യ കൺസൾറ്റന്റ് ഡോ.ഷീജ പി.വർഗീസ്, അനസ്‌തേറ്റിസ്റ്റ് ഡോ.കാവ്യ, ഫിസിയോതെറാപിസ്റ്റ് രാജേഷ്‌കുമാർ ആർ.എന്നിവരും സിസ്റ്റർമാരായ അനില, അഞ്ജലി, മീര എന്നിവരും ഒപ്പമുണ്ടായിരുന്നു.