അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തം

Thursday 19 March 2026 12:40 AM IST
പരിശോധന

സുൽത്താൻ ബത്തേരി : തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ അതിർത്തി പ്രദേശങ്ങളിൽ ഇലക്ഷൻ കമ്മിഷന്റെ സ്പെഷ്യൽ സ്ക്വാഡും എക്സൈസും പൊലീസും പരിശോധന കർശനമാക്കി. കർണാടക ,തമിഴ്നാട് അതിർത്തി പങ്കിടുന്ന ജില്ലയിലെ മുത്തങ്ങ, പാട്ടവയൽ, നമ്പ്യാർകുന്ന്, താളൂർ അതിർത്തി പ്രദേശങ്ങളിലാണ് പ്രത്യേക സംഘം പരിശോധന നടത്തുന്നത്.

വോട്ടർമാരെ സ്വാധീനിക്കാൻ വൻ തോതിൽ കള്ളപ്പണം എത്താൻ സാദ്ധ്യതയുള്ളതിനാലാണ് കമ്മിഷന്റെ പ്രത്യേക നിരീക്ഷണ സംഘം പരിശോധന നടത്തിവരുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വൻ തോതിൽ ലഹരി വസ്തുക്കളെത്താൻ സാദ്ധ്യതയുണ്ടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസിന്റെ പ്രത്യേക ടീമും പൊലീസിന്റെ ലഹരി വിരുദ്ധ ടീമും പരിശോധന തുടങ്ങിയത്.

അതിർത്തി കടന്ന് വരുന്ന വാഹനങ്ങൾ നിർത്തി പരിശോധിച്ച് വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തിയശേഷമാണ് കടത്തി വിടുന്നത്.