നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
Thursday 19 March 2026 12:54 AM IST
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ചെർപ്പുളപ്പേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ ടി.എം.നാരായണൻ നമ്പൂതിരിയെ (55) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. നിലവിലെ മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്.