തലേക്കുന്നിൽ ബഷീർ സ്മാരക പുരസ്‌കാരം സൂര്യാ കൃഷ്ണമൂർത്തിക്ക്

Thursday 19 March 2026 12:01 AM IST

തിരുവനന്തപുരം: കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായിരുന്ന തലേക്കുന്നിൽ ബഷീറിന്റെ സ്മരണാർത്ഥം തലേക്കുന്നിൽ ബഷീർ സ്മാരക സമിതി ഏർപ്പെടുത്തിയ നാലാമതു പുരസ്‌കാരം പ്രമുഖ നാടക രചയിതാവും കേരള സംഗീത നാടക അക്കാഡമി മുൻ ചെയർമാനുമായ സൂര്യാ കൃഷ്ണമൂർത്തിക്ക്. ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവും പൊന്നാടയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ചെറിയാൻ ഫിലിപ്പ് ചെയർമാനായ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. മാർച്ച് 26ന് രാവിലെ 10.30ന് തലേക്കുന്നിൽ ബഷീർ സ്മാരക സമിതി ചെയർമാൻ പാലോട് രവിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി പുരസ്‌കാരം സമ്മാനിക്കും. ടി.പത്മനാഭൻ, ഡോ.ജോർജ് ഓണക്കൂർ, കെ. ജയകുമാർ എന്നിവരാണ് മുൻ അവാർഡ് ജേതാക്കൾ.