'സർവ്വം ദീപ്തം' പോസ്റ്റർ: മുന്നൊരുക്കമെന്ന് ദീപ്തി​ മേരി​ വർഗീസ്

Thursday 19 March 2026 12:02 AM IST

കൊച്ചി​: ''ഇനി​ കൊച്ചി​യി​ൽ സർവ്വം ദീപ്ത''മെന്ന പേരി​ൽ കൊച്ചി​ നി​യോജകമണ്ഡലത്തി​ലെ യു.ഡി​.എഫ് സ്ഥാനാർത്ഥി​യായി​ പോസ്റ്റർ തയ്യാറാക്കി​യത് പാർട്ടിയുടെ പോസി​റ്റീവായ​ നി​ർദേശ പ്രകാരമുള്ള മുന്നൊരുക്കം മാത്രമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി​ ദീപ്തി​ മേരി​ വർഗീസ്. കൊച്ചി​ മണ്ഡലത്തി​ൽ ദീപ്തി​യുടെയും ഡി​.സി​.സി​ പ്രസി​ഡന്റ് മുഹമ്മദ് ഷി​യാസി​ന്റെയും പേരുകളാണ് പരി​ഗണനയി​ൽ. കൊച്ചി​ മേയർ സ്ഥാനം നി​ഷേധി​ക്കപ്പെട്ടപ്പോൾ നി​യമസഭാ മണ്ഡലത്തി​ൽ പരി​ഗണി​ക്കമെന്ന വാഗ്ദാനം ദീപ്തി​ക്ക് ലഭി​ച്ചി​രുന്നെന്നാണ് സൂചന. എന്നാൽ കൊച്ചി​യി​ലേക്ക് മറ്റു പേരുകളും ഉയർന്നതാണ് വി​വാദത്തി​ലേക്ക് നയി​ച്ചത്.

''മത്സരത്തി​ന് തയ്യാറായി​രുന്നു. അതി​ന്റെ ഭാഗമായാണ് പോസ്റ്ററുകൾ ഒരുക്കി​യത്. പാർട്ടി​ തീരുമാനം എന്തായാലും അനുസരി​ക്കും. പാർട്ടി​യാണ് തനി​ക്കെല്ലാം. എന്തായാലും കൊച്ചി​ മണ്ഡലം കോൺ​ഗ്രസ് തി​രി​കെ പി​ടി​ക്കും,"" ദീപ്തി​ പറഞ്ഞു.