ശബരിമലയിൽ ഇന്ന് സഹസ്രകലശാഭിഷേകം

Thursday 19 March 2026 12:03 AM IST

പത്തനംതിട്ട:മീനമാസ പൂജകളുടെ സമാപന ദിനമായ ഇന്ന് ശബരിമലയിൽ സഹസ്രകലശാഭിഷേകം നടക്കും. പുലർച്ചെ അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും.തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം.നെയ്യഭിഷേകം,അഷ്ടാഭിഷേകം ഉഷഃപൂജ,കളഭാഭിഷേകവും ഉച്ചപൂജയും പൂർത്തിയാക്കി ഒന്നിന് നടയടയ്ക്കും.വൈകിട്ട് അഞ്ചിന് നടതുറന്ന് 6.30ന് ദീപാരാധനയ്ക്കുശേഷം പടിപൂജ,പുഷ്പാഭിഷേകം,അത്താഴപൂജ എന്നിവ നടത്തും.ശേഷം അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് യോഗ നിദ്ര‌യിലാക്കി നടയടയ്ക്കും.പൈങ്കുനി ഉത്ര ഉത്സവത്തിനായി 22ന് വൈകിട്ട് 5ന് നടതുറക്കും.