അവധി ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ല
Thursday 19 March 2026 12:09 AM IST
തിരുവനന്തപുരം:റംസാൻ ദിവസവും ഞായറാഴ്ചയും നാമനിർദ്ദേശപത്രിക സ്വീകരിക്കില്ലെന്ന് ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കി. പത്രികാസമർപ്പണം 16ന് തുടങ്ങി 23ന് അവസാനിക്കും. 20ന് റംസാൻ അവധിയും 22ഞായറാഴ്ചയുമാണ്.
ഇത് കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങളിൽ പത്രികകൾ സമർപ്പിക്കണമെന്ന് ഇലക്ഷൻ കമ്മിഷൻ അഭ്യർത്ഥിച്ചു.എട്ടുദിവസമാണ് പത്രികാസമർപ്പണത്തിന് കിട്ടുക. ഇലക്ഷൻ പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു തുടങ്ങിയതിനാൽ അവധി ദിവസങ്ങളിൽ പത്രിക സ്വീകരിക്കുകയോ, പത്രികാസമർപ്പണത്തിന് കൂടുതൽ ദിനങ്ങൾ അനുവദിക്കുകയോ വേണമെന്ന് സി.പി.ഐ.അടക്കമുള്ള പാർട്ടികൾ അഭ്യർത്ഥിച്ചിരുന്നു.