തർക്കങ്ങളിൽ കുരുങ്ങി കോൺഗ്രസ്: ഡൽഹി ചർച്ചകളിൽ ‌പിരിമുറുക്കത്തിന്റെ ദിനം

Thursday 19 March 2026 2:15 AM IST

ന്യൂഡൽഹി: ഒരുവശത്ത് ഏപ്രിൽ മൂന്നാം വാരത്തിനുശേഷം നടക്കുമെന്ന് കരുതിയ വോട്ടെടുപ്പ് തീയതി നേരത്തെ വന്നതുമൂലമുണ്ടായ സമ്മർദ്ദം. മറുവശത്ത് കെ. സുധാകരന്റേതടക്കം അവിചാരിത തർക്കങ്ങൾ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലുണ്ടാക്കിയ പ്രതിസന്ധി. ഡൽഹിയിലെ കോൺഗ്രസ് കേന്ദ്രങ്ങൾ ഇന്നലെയും പിരിമുറുക്കത്തിലായിരുന്നു.

ചൊവ്വാഴ്‌ച തീർക്കാമെന്ന് കരുതിയ ചർച്ചകൾ ഇന്നലെ രാത്രി വരെ നീണ്ടതോടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും വൈകി. എം.പിമാർ മത്സരിക്കേണ്ടെന്ന തിട്ടൂരം തള്ളിയ കെ.സുധാകരന്റെ നിലപാടാണ് കോൺഗ്രസിനെ കുഴക്കിയത്. ഹൈക്കമാൻഡിന്റെ അനുനയ നീക്കങ്ങൾ ചെറുത്ത സുധാകരൻ, ഇന്നലെ മാദ്ധ്യമങ്ങളെ കാണുമെന്നറിയിച്ചിരുന്നു.

കെ.സുധാകരനെ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തല നടത്തിയ ആദ്യ ദൗത്യം പരാജയപ്പെട്ടതോടെ ചൊവ്വാഴ്‌ച രാത്രി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും അദ്ദേഹത്തെ സന്ദർശിച്ചു. നിലപാട് മാറ്റാൻ അദ്ദേഹം തയ്യാറായില്ലെങ്കിലും വാർത്താസമ്മേളനം മാറ്റിവയ്‌പ്പിക്കാൻ കഴിഞ്ഞത് നേതൃത്വത്തിന് ആശ്വാസമായി. രാവിലെ എം.കെ.രാഘവൻ എം.പിയും സുധാകരനെ കണ്ടിരുന്നു. പത്തോളം സീറ്റുകളിൽ ഒന്നിലധികം പേരുകൾ ഉയർന്നതും ചർച്ചകൾ നീളാൻ കാരണമായി. ഇതിനായി രാവിലെ ചേരാനിരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വൈകിട്ടത്തേക്ക് മാറ്റി.

കേരള നേതാക്കൾ താമസിക്കുന്ന കേരളാ ഹൗസ്, പുതിയ പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവൻ, അക്ബർ റോഡിലെ പഴയ ഓഫീസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ ചർച്ചകൾ. വൈകിട്ട് 4ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നടക്കുന്നതിനാൽ ഉച്ചയ്‌ക്കുശേഷം നേതാക്കൾ ഇന്ദിരാഭവനിലെത്തി. അസാമിന്റെ പട്ടികയാണ് ആദ്യമെടുത്തത്. തുടർന്ന് പുതുച്ചേരിക്കും ശേഷമാണ് കേരള പട്ടികയിൽ ചർച്ച തുടങ്ങിയത്. അതിനാൽ പ്രഖ്യാപനവും വൈകി. മണ്ഡലങ്ങളിലെ പ്രചാരണത്തിനായി സതീശനും സണ്ണി ജോസഫിനും ഇന്ന് നാട്ടിൽ തിരിച്ചെത്തേണ്ടതുണ്ട്.

 പ്രതീക്ഷയോടെ എൽദോസ്

ലൈംഗികാരോപണത്തിൽ കുടുങ്ങിയ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി ഇന്നലെ ഡൽഹിയിൽ സജീവമായുണ്ടായിരുന്നു. എന്നാൽ എൽദോസിന് നേതാക്കൾ വേണ്ട പരിഗണന നൽകിയില്ല. ഇക്കുറി ഡൽഹി കേരളാഹൗസിൽ സ്ഥാനാർത്ഥി മോഹികളുടെ തിക്കും തിരക്കുമില്ലാതിരുന്നു.

 മ​ത്സ​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു​:​ ​എം.​കെ.​ ​രാ​ഘ​വൻ

​കോ​ൺ​ഗ്ര​സി​ന് ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​സീ​റ്റ് ​കൂ​ട്ടാ​ൻ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ത​ന്നോ​ട് ​മ​ത്സ​രി​ക്ക​ണ​മെ​ന്ന് ​സ്‌​ക്രീ​നിം​ഗ് ​ക​മ്മി​റ്റി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ധു​സൂ​ദ​ന​ൻ​ ​മി​സ്‌​ത്രി​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ​കോ​ഴി​ക്കോ​ട് ​എം.​പി​ ​എം.​കെ.​ ​രാ​ഘ​വ​ൻ.​ ​നി​യ​മ​സ​ഭ​യി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ണ്ടെ​ന്ന​ ​വാ​ർ​ത്ത​യോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​രാ​ഘ​വ​ൻ.​ ​തോ​ൽ​ക്കു​ന്ന​ ​സീ​റ്റി​ൽ​ ​മ​ത്സ​രി​ച്ച്നി​യ​മ​സ​ഭ​യി​ൽ​ ​സീ​റ്റ് ​കൂ​ട്ടാ​നാ​ണ് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​എം.​പി​മാ​ർ​ ​മ​ത്സ​രി​ക്കു​ന്ന​ ​കാ​ര്യം​ ​തീ​രു​മാ​നി​ക്കേ​ണ്ട​ത് ​ഹൈ​ക്ക​മാ​ൻ​ഡാ​ണ്.​ ​ത​ന്റെ​ ​ലോ​ക്‌​സ​ഭാം​ഗ​ത്വം​ ​പൂ​ർ​ത്തി​യാ​കാ​ൻ​ ​ഇ​നി​യും​ ​സ​മ​യ​മു​ള്ള​തി​നാ​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​സീ​റ്റ് ​ആ​വ​ശ്യ​പ്പെ​ട്ട് ​ക​ത്ത് ​ന​ൽ​കി​യി​ട്ടി​ല്ല.​ ​ജ​യ​സാ​ദ്ധ്യ​ത​യു​ള്ള​വ​ർ​ക്ക് ​സീ​റ്റ് ​ന​ൽ​ക​ണ​മെ​ന്ന​താ​ണ് ​ത​ന്റെ​ ​നി​ല​പാ​ട്.​ ​കോ​ഴി​ക്കോ​ട്ടെ​ 13​ ​സീ​റ്റി​ലും​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ഥി​ക​ളെ​ ​ജ​യി​പ്പി​ക്ക​ലാ​ണ് ​ല​ക്ഷ്യം.

 എം​.പി​മാ​ർ​ ​മ​ത്സ​രി​ക്കേ​ണ്ട​:​ ​ഉ​ണ്ണി​ത്താൻ

സി​റ്റിം​ഗ് ​എം​പി​മാ​ർ​ ​മ​ത്സ​രി​ക്കു​ന്ന​ത് ​പാ​ർ​ട്ടി​യു​ടെ​ ​പ്ര​തി​ച്ഛാ​യ​യെ​ ​ബാ​ധി​ക്കു​മെ​ന്ന് ​കാ​സ​ർ​കോ​ട് ​ലോ​ക്‌​സ​ഭാ​ ​എം.​പി​ ​രാ​ജ്മോ​ഹ​ൻ​ ​ഉ​ണ്ണി​ത്താ​ൻ.​ ​കെ.​സു​ധാ​ക​ന് ​മ​ത്സ​രി​ക്കാ​ൻ​ ​ഇ​ള​വു​ ​ന​ൽ​കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ച് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഒ​രാ​ൾ​ക്ക് ​ഇ​ള​വ് ​ന​ൽ​കി​യാ​ൽ​ ​അ​ത് ​മ​റ്റു​ള്ള​വ​ർ​ക്കും​ ​പ്രോ​ത്സാ​ഹ​ന​മാ​കും.​ ​താ​ൻ​ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ​മ​ത്സ​രി​ക്കി​ല്ലെ​ന്ന് ​നേ​ര​ത്തെ​ ​വ്യ​ക്ത​മാ​ക്കി​യ​താ​ണ്.​ ​ത​ന്റെ​ ​നി​ല​പാ​ട് ​ഇ​താ​യ​തി​നാ​ൽ​ ​കെ.​സു​ധാ​ക​ര​നു​മാ​യി​ ​സം​സാ​രി​ച്ചി​ട്ടി​ല്ല.​ ​അ​ദ്ദേ​ഹ​ത്തി​ന് ​എ​ന്നെ​ ​കാ​ണു​ന്ന​ത് ​ച​തു​ർ​ത്ഥി​ ​പോ​ലെ​യാ​കും.​ ​ത​ന്നെ​യും​ ​പാ​ർ​ട്ടി​യെ​യും​ ​ദ്റോ​ഹി​ച്ച​ ​ആ​ളെ​ ​തൃ​ക്ക​രി​പ്പൂ​ർ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യാ​ൽ​ ​തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ​ബാ​ല​കൃ​ഷ്‌​ണ​ൻ​ ​പെ​രി​യ​യു​ടെ​ ​പേ​ര് ​ച​ർ​ച്ച​യാ​യ​ത് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ഉ​ണ്ണി​ത്താ​ൻ​ ​പ്ര​തി​ക​രി​ച്ചു.​ ​ഇ​തേ​ ​തു​ട​ർ​ന്ന് ​തൃ​ക്ക​രി​പ്പൂ​രി​ൽ​ ​ബി.​ജെ.​പി​യി​ൽ​ ​നി​ന്ന് ​വ​ന്ന​ ​സ​ന്ദീ​പ് ​വാ​ര്യ​രെ​ ​പ​രി​ഗ​ണി​ക്കു​ന്ന​താ​യാ​ണ് ​വാ​ർ​ത്ത​ക​ൾ.