അർച്ചറി പരിശീലനം
Thursday 19 March 2026 12:35 AM IST
കൊല്ലം: ആർച്ചറി മത്സരങ്ങളുടെ നിലവാരം ഉയർത്തുകയും കൂടുതൽ താരങ്ങളെ മത്സര സജ്ജമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ആർച്ചറി അസോസിയേഷൻ, കേരള സ്റ്റേറ്റ് ആർച്ചറി അസോസിയേഷന്റെ സഹകരണത്തോടെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ആർച്ചറി പരിശീലനം നൽകുന്നു. ചവറ, കൊല്ലം, പുനലൂർ, അഞ്ചൽ, കുന്നത്തൂർ എന്നീ അംഗീകൃത സെന്ററുകളിൽ ഏപ്രിൽ 5ന് പരിശീലനം ആരംഭിക്കും. ഇന്ത്യൻ റൗണ്ട്, കോമ്പോണ്ട് റൗണ്ട്, റിക്കർവ് റൗണ്ട് എന്നിവയിലാണ് പരിശീലനം. ഇവരിൽ നിന്ന് സംസ്ഥാന മത്സരങ്ങൾക്കുള്ള ജില്ലാടീമിന്റെ സെലക്ഷനും നടക്കും. ഫോൺ: 892124 2746, 8129767878.