പ്രതിയെ വെറുതെ വിട്ടു

Thursday 19 March 2026 12:37 AM IST

കൊല്ലം: ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തിയെന്ന് ആരോപിച്ച് കൊല്ലം എക്സൈസ് റേഞ്ച് ഓഫീസർ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി മങ്ങാട് പുതുവീട്ടിൽ തറയിൽ മിനിയെ കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് എസ്. ശ്രീരാജ് കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെവിട്ട് ഉത്തരവായി. പ്രതിക്ക് വേണ്ടി അഭിഭാഷകരായ എസ്. മിഥുൻബോസ്, എം.എസ്.സുനിത, വി.അഞ്ജന കൃഷ്ണ‌ എന്നിവർ കോടതിയിൽ ഹാജരായി.