ദന്ത ബോധവത്കരണം
Thursday 19 March 2026 12:37 AM IST
കൊല്ലം: വേൾഡ് ഓറൽ ഹെൽത്ത് ഡേയുടെ ഭാഗമായി ഇന്ത്യൻ ദന്തൽ അസോസിയേഷൻ ക്വയിലോൺ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 20നാണ് എല്ലാ വർഷവും വേൾഡ് ഓറൽ ഡേ ആചരിക്കുന്നത്. ഒരാഴ്ച നീളുന്ന കർമ്മ പദ്ധതികളാണ് നടത്തുന്നത്. കൊല്ലം കോർപ്പറേഷനിലെ കൗൺസിൽ അംഗങ്ങൾക്കും ജീവനക്കാർക്കുമായി 10 ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും നടത്തും. പത്രസമ്മേളനത്തിൽ ഡോ.നിഷാദ് നസറുദ്ദീൻ, ഡോ.എ.എൽ.ജാസ്മിൻ, ഡോ.അൽ അമല എന്നിവർ പങ്കെടുത്തു.