ഫുട്ബാൾ സമ്മർ ക്യാമ്പ്

Thursday 19 March 2026 12:38 AM IST
ഫുട്ബാൾ

കൊല്ലം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സിറ്റി ഫുട്ബാൾ അക്കാഡമിയുടെയും നേതൃത്വത്തിൽ ഫുട്ബാൾ (ആൺകുട്ടികൾ, പെൺകുട്ടികൾ) സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. 4 മുതൽ 18 വയസ് വരെയുള്ളവർക്കായിട്ടാണ് ക്യാമ്പ്. 2026 ഏപ്രിൽ 1 മുതൽ മേയ് 31 വരെ പീരങ്കി മൈതാനത്താണ് ക്യാമ്പ്. രാവിലെ 7 മുതൽ 8.30 വരെയും, വൈകിട്ട് 3 മുതൽ 6 വരെയുമാണ് ക്യാമ്പ്. മാർച്ച് 28, 29 തീയതികളിൽ രാവിലെ 10.30 മുതൽ 4.30 മണി വരെ എൽ.ബി സ്റ്റേഡിയത്തിലെ ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രേഷൻ നടക്കും. രജിസ്ട്രേഷൻ ഫീസ് 500 രൂപ. ഫോൺ: 8111931149, 9539293073, 0474-27467203.